p

ആലപ്പുഴ: സംസ്ഥാനത്തുടനീളം തട്ടി​പ്പ് കേസുകളിൽ പ്രതിയായ കായംകുളം പെരിങ്ങാല മുറി കലാഭവനം വിജയകുമാർ അറസ്റ്റിലായി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ 20 വർഷത്തിനുശേഷമാണ് പിടിയിലായത്. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ വിജയകുമാർ എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴി സന്തോഷ് മോഹനൻ എന്നാക്കി മാറ്റി കോയമ്പത്തൂർ വിയ്യൂർ പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.