
തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ 22 മുതൽ ജനുവരി 2 വരെ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ച് സത്ര വേദിയുടെ കാൽനാട്ടുകർമ്മവും കാര്യപരിപാടികളുടെ നോട്ടീസ് പ്രകാശനവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ക്ഷേത്രം തന്ത്രി പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടും ചേർന്ന് നിർവഹിച്ചു. ശ്രീപത്മനാഭ അന്തർദേശീയ സത്ര സമിതി ജനറൽ സെക്രട്ടറി പ്രൊഫ.ഡോ.ശ്രീവത്സൻ നമ്പൂതിരി, ഭാഗവത ആചാര്യൻ അഡ്വ.ടി.ആർ. രാമനാഥൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ചമ്മനാട് സത്രം നടത്തിപ്പിന് ശ്രീപത്മനാഭ അന്തർദേശീയ സത്ര സമിതി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. സത്ര നിർവഹണസമിതി വർക്കിംഗ് ചെയർമാൻ അഡ്വ.ആർ. മുരളീകൃഷ്ണൻ, ജനറൽ കൺവീനർ ബി.ശ്യാംകുമാർ, വൈസ് ചെയർമാൻമാരായ കെ.പി.ബാലചന്ദ്രൻ കർത്താ, ഗോപിനാഥൻ നായർ, ദിലീപ് കുമാർ, എ.ഭാസ്ക്കരൻ നായർ തുടങ്ങിയവർ സംസാരിച്ചു.