a

മാവേലിക്കര : സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം സമാപിച്ചു. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ജി.അജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം ജി.ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു. ആലുംമൂട് ജംഗ്ഷനിൽ നിന്ന് പൊതുപ്രകടനവും ചുവപ്പ്സേനാ മാർച്ചും നടന്നു. വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും പ്രകടനത്തിന് കൊഴുപ്പേകി.