
ആലപ്പുഴ : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. പാലക്കാട് ടൗൺ സ്റ്റേഷനിലെ നാലംഗ സംഘമാണ് ആലപ്പുഴയിലെ വീട്ടിൽ എത്തി മൊഴിയെടുത്തത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയ ഷാനിമോൾ താമസിച്ചിരുന്ന മുറിയിലേക്ക് കഴിഞ്ഞ മാസം 5നാണ് അർദ്ധരാത്രിയിൽ പൊലീസ് കടന്നുകയറിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ഷാനിമോൾ നവംബർ 7ന് ഡി.ജി.പിക്ക് പരാതി നൽകി. ഒരു മാസത്തിന് ശേഷമാണ് പൊലീസ് മൊഴി എടുക്കാനെത്തിയത്.