മുഹമ്മ: സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം മുഹമ്മ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.ദാസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വർഷം എസ്. എസ്. എൽ സി, പ്ളസ് ടു, അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിഗ്രി,പി.ജി , പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കാം. 24 വൈകിട്ട് 5 ന് മുമ്പായി ബാങ്കിൽ സമർപ്പിക്കണം.