അമ്പലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, ജി.ശശിധരപ്പണിക്കർ, മോഹൻ സി.അറവന്തറ, അനിരാജ് ആർ.മുട്ടം, ആർ.പ്രസന്നൻ, ഹാപ്പി പി.അബു. ജമാൽ പള്ളാത്തുരുത്തി, സതീഷ് വർമ, ഷാനവാസ് കണ്ണങ്കര, പി.ജെ.കുര്യൻ, ജോൺസൺ എം.പോൾ, അജിത് ആയിക്കാട്, സാദിക് ഉലഹൻ, സലിം മുരിക്കുംമൂട്, കെ.രാജീവൻ, അഡ്വ.സെയ്ത് മുഹമ്മദ് സാലിഹ്, ജോസഫ് അറയ്ക്കൽ, എൻ.ജി.മോഹനൻ അരൂർ, വിജയൻ തകഴി, എൻ.ഹരിദാസ് , സുജീഷ് സുഭദ്രൻ എന്നിവർ പ്രസംഗിച്ചു.