
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. സുധർമ ഭുവനചന്ദ്രൻ, എൻ.കെ. ബിജുമോൻ, സുലഭാ ഷാജി, സൗമ്യ റാണി ആർ.ആർ, ഗീത ബാബു, റാണി ഹരിദാസ്, ജെ. സിന്ധു, സതി രമേശൻ, ഉഷ ഫ്രാൻസീസ്, സീനത്ത് സുൽഫി , സുൽഫിക്കർ,ജോഷി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഗവ. ജെ.ബി സ്കൂൾ, പോളി ടെക്നിക്, ഫോറസ് അരീന ടർഫ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.