
ആലപ്പുഴ : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം കമ്മിറ്റി തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി.സി.സി അംഗം ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അൻസിൽ അഷറഫ്, ബോബൻ, ശ്രീകുമാർ, ലൈല ബീവി, ഷാജി ജമാൽ,വിൻസന്റ് വട്ടയാൽ, തൻസിൽ നൗഷാദ്, കോയ, ശോഭരാജ്, നൗഷാദ് മുല്ലാത്തു, ഫൈസൽ എന്നിവർ സംസാരിച്ചു.