ഹരിപ്പാട്: ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിനും തൃക്കാർത്തിക മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു . വൈക്കം മനോജ്‌കുമാർ യജ്ഞാചാര്യനും ചേർത്തല ശിവപ്രസാദ് യജ്ഞഹോതാവും അനിൽ പട്ടാഴി, അരുൺകുമാർ കാഞ്ഞൂർ, മുഖത്തല മുകുന്ദൻ എന്നിവർ യജ്ഞ പൗരാണികരുമാണ്.