
ആലപ്പുഴ: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജീവ് ഭട്ട് ഉദ്ഘാടനം ചെയ്തു. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ഷോളി സിദ്ധകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.വി.മനോജ് കുമാർ, ബഷീർ കോയാപറമ്പിൽ, ആർ.ബേബി, ഷാജി, മഹാദേവൻ, ഫൈസൽ, സഫിയത്ത്, ജോസുകുട്ടി, രാജൻ, നൂറുദ്ദീൻ കോയ തുടങ്ങിയവർ സംസാരിച്ചു.