ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം മഴവില്ല് - 2024 സംഘടിപ്പിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി.ഡോ. മനു (ഹോമിയോ), സുഭാഷ് രാജ് (കരകൗശല നിർമ്മാണം), അമ്പിളി(അദ്ധ്യാപിക), അർജുൻ ലൈജു (ക്രിക്കറ്റ് താരം), കനിഷ് കുമാർ (ബി.എ.ടി.ടി .സി ), കരുവാറ്റ ജയപ്രകാശ് (മിമിക്രി), കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത അങ്കണവാടി പ്രവർത്തക ആശ എന്നിവരെ എം. എൽ .എ അനുമോദിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയ അജേഷ്, അഡ്വ.വി.എസ്. ജിനുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, അംഗങ്ങളായ ഡി.മനോജ്, എം.ശ്രീദേവി, രാഹുൽ, പ്രസന്ന കുഞ്ഞുമോൻ, ജി. സുഭാഷ് കുമാർ, ഇ. ഫാസിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത, മുജീബ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി സ്വാഗതം പറഞ്ഞു.