fchdjssgsxg

മുഹമ്മ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ണഞ്ചേരി വള്ളക്കടവിൽ നിന്ന് ആരംഭിച്ച പ്രകടനം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധസമ്മേളനം കെ.വി. മേഘനാദൻ. ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷനായി .പ്രകടനത്തിന് എം. വി.സുനിൽകുമാർ, ഷൈല ഷെരീഫ്,യു.ഷെറഫുദ്ദീൻ,എൻ. എ. സിറാജ് മേത്തർ,വി.എച്ച്. അബ്ദുൽ ഖാദർ, ഉവൈസ് കുന്നപ്പള്ളി, പ്രേംകുമാർ,സൽമാഅസീസ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.