1

കുട്ടനാട്: ശബരിമല അയ്യപ്പ സേവാസമാജം കുട്ടനാട് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ എ.സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ അയ്യപ്പന്മാർക്കായി ആരംഭിച്ച ഇടത്താവളത്തിൽ സമൂഹ നീരാഞ്ജന പൂജ നടന്നു. സമാജം സെക്രട്ടറി സന്തോഷ് ഭാസ്ക്കരനിൽ നിന്ന് പി.എസ്. അമൃത വിളക്ക് ഏറ്റുവാങ്ങി ഭദ്രദീപം കൊളുത്തി. ജ്യോതിഷമഠം നാരായണ ശർമ്മ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു. എല്ലാ ശനിയാഴ്ചയും വിശേഷാൽ പൂജ നടത്താനും തീരുമാനിച്ചു. ജില്ലാ താലൂക്ക് ഇടത്താവള കമ്മറ്റി നേതൃത്വം നൽകി.