ആലപ്പുഴ: പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര സംഗമം പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ 16,17തീയതികളിൽ നടക്കും. രാവിലെ 10.30ന് ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ ജില്ലയിലെ മികച്ച ക്ഷീരകർഷകനെ ആദരിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, അഡ്വ. യു.പ്രതിഭ, ദലീമ ജോജോ, തോമസ് കെ.തോമസ്, രമേശ് ചെന്നിത്തല, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ സംസാരിക്കും.

17ന് സമാപനസമ്മേളന ഉദ്ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും ഉച്ചയ്ക്ക് 12ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷക മുഖാമുഖം, വിവിധപ്രദർശനങ്ങൾ, ശിൽപശാല, ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ , ആത്മ, മിൽമ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.