ആലതുഴ: പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് നിയോജക മണ്ഡലത്തിലും (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 വാർഡുകൾ), പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലും (എരുവ) ഡിസംബർ എട്ടിന് വൈകിട്ട് ആറുമണി മുതൽ ഡിസംബർ 10 വൈകിട്ട് ആറുമണിവരെ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഉത്തരവിട്ടു.

വോട്ടെണ്ണൽ ദിവസമായ ഡിസംബർ 11ന് വോട്ടെണ്ണൽ കേന്ദ്രങ്ങളായ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, പത്തിയൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയം എന്നീ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും മദ്യനിരോധനം ഏർപ്പെടുത്തി.