
മുഹമ്മ: മുഹമ്മ പുളിക്കൽ ഇളങ്കാവ് ശിവക്ഷേത്രത്തിലെ നെയ്യ് വിളക്കർച്ചന നാടിനെ വിശ്വാസ നിറവിലാഴ്ത്തി. മേൽശാന്തി അരുൺ ചേർത്തല മുഖ്യകാർമ്മികത്വം വഹിച്ചു. ഭദ്രദീപ പ്രകാശനം മാരാരിക്കുളം മഹാദേവക്ഷേത്രം മാനേജർ ഡോ.എസ്. ജയൻ നിർവഹിച്ചു. പ്രസിഡന്റ് പി.എം. രഘുവരൻ പുളിക്കൽ ,സെക്രട്ടറി സി.എസ്. മനോഹരൻ പുളിക്കൽ ചിറ ,വൈസ് പ്രസിഡന്റ് വി.ഡി. പ്രസാദ് ശ്രീപാർവതി, ജോ.സെക്രട്ടറി സി.കെ. ബൈജു ചിറയിൽ ,പ്രദീപ് കുമാർ ഉദനംപറമ്പ് എന്നിവർ നേതൃത്വം നൽകി.