ചേർത്തല:താലൂക്കിൽ ഗുരുതരമായ കടലേറ്റ ഭീഷണി നിലനിൽക്കുന്ന ഒറ്റമശ്ശേരി തീരത്തെ സംരക്ഷണ ഭിത്തിനിർമ്മാണത്തിന് 23.69 കോടിയുടെ ഭരണാനുമതിയായി.
നേരത്തെ പദ്ധതിക്കായി അനുവദിച്ചിരുന്ന 15.50കോടിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാകില്ലെന്ന പഠന റിപ്പോർട്ടിന്റെ സാഹചര്യത്തിലാണ് 46.40 ശതമാനം തുക ഉയർത്തി അനുവദിച്ചതെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. ഇതോടെ നിർത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും നടപടിയായി. കിഫ്ബി പദ്ധതിയിലാണ് പുലിമുട്ടോടുകൂടിയുള്ള സംരക്ഷണഭിത്തി നിർമ്മിക്കുന്നത്.2019ൽ തയ്യാറാക്കിയ അടങ്കൽ പ്രകാരമായിരുന്നു ആദ്യഘട്ടത്തിൽ നിർമ്മാണത്തിനു തുകഅനുവദിച്ചത്.തുടർന്നാണ് തീരശോഷണം കൂടുകയും ആഴം കൂടിയതും ചെന്നൈ ഐ.ഐ.ടി നേതൃത്വത്തിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രൂപരേഖ തയ്യാറാക്കി കല്ലിന്റെയും ടെട്രോപാടിന്റെയും അളവിലും വർധനവരുത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ തുടങ്ങിയ പ്രവർത്തനങ്ങളും ടെട്രോപാഡ് നിർമ്മാണവും പഠനത്തെ തുടർന്ന് 2023 ഓഗസ്റ്റിൽ നിർത്തിവെച്ചിരുന്നു.തുക വർദ്ധിപ്പിച്ചു അനമതിയായതോടെ വേഗത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും നിലവിൽ കരാറെടുത്തിരിക്കുന്ന ഈ റോഡ് രാമലിംഗം കൺസ്ട്രക്ഷൻസ് തന്നെയാണ് പ്രവർത്തനങ്ങളുടെ ചുമതല