
അമ്പലപ്പുഴ: കേരള എൻ. ജി. ഒ യൂണിയൻ റെഡ്സ്റ്റാർ കലാവേദി സർക്കാർ ജീവനക്കാരുടെ ജില്ലാ കായികമേള സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. എൻ. ജി .ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ.മായ അദ്ധ്യക്ഷയായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി.ശ്രീകുമാർ, ബി. സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി. പി. അനിൽകുമാർ, അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ്, ട്രഷറർ എൻ. അരുൺകുമാർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി സി.നിലീഷ് സ്വാഗതം പറഞ്ഞു.