
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ അനുസ്മരണദിനത്തിൽ ടി.വി സ്മാരകത്തിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.അനിൽ കുമാർ, ബി.അൻസാരി, ബി.നസീർ, നിജു തോമസ് എന്നിവർ സംസാരിച്ചു.