ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ്ശാഖയിൽ മൈക്രോ ഫിനാസ്, ഗ്രൂപ്പ് അംഗങ്ങൾ, ശാഖാ യോഗം കമ്മിറ്റി, വനിതാ സംഘം യൂത്ത് മൂവ്മെന്റ് ,യൂണിറ്റ് കൺവീനേഴ്സ് എന്നിവരുടെ സംയുക്ത യോഗം കൂടി .കുട്ടനാട് സൗത്ത് യൂണിയൻ മൈക്രോ ഫിനാസ് ചീഫ് കോ-ർഡിനേറ്റർ വിമലാ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡൻ്റ് പി.ദിലീപ് അദ്ധ്യക്ഷനായി .അമ്പലപ്പുഴ ധനലക്ഷ്മി ബാങ്ക് അസി.മാനേജർ ഉണ്ണികൃഷ്ണൻ, ശാഖാ സെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ, വൈ. പ്രസിഡന്റ് കെ ബാബുക്കുട്ടൻ, മണിയമ്മ രവീന്ദ്രൻ, ജലജ ഉണ്ണികൃഷ്ണൻ, ലീലമ്മ ബോബൻ എന്നിവർ സംസാരിച്ചു.