
മാന്നാർ: സമകാലിക സാമൂഹ്യ സാമ്പത്തിക സാങ്കേതിക പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും കുടുംബ ബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഫലമായി വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്കും അനുബന്ധമായ ആശയക്കുഴപ്പങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്കായി ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറിന്റെ നേതൃത്വത്തിൽ മാന്നാർ നായർസമാജം സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗോൾഡൻ മാന്നാറിന്റെ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ അദ്ധ്യക്ഷയായി .മാനസിക ശാസ്ത്ര ഗവേഷകയും അദ്ധ്യാപികയുമായ എൻ. സുജാത ക്ലാസുകൾക്ക് നേതൃത്വം നൽകി. അദ്ധ്യാപകരായ സരിത ഭാസ്ക്കർ സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു. ഗോൾഡൻ മാന്നാറിന്റെ സെക്രട്ടറി രശ്മി ശ്രീകുമാർ, ട്രഷറർ സ്മിത രാജ്, വൈസ് പ്രസിഡന്റ് ശ്രീകല എ.എം, പ്രഭ ഗംഗാധരൻ പങ്കെടുത്തു.