
മാന്നാർ: വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ പറഞ്ഞു. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർദ്ദേശ പ്രകാരം കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാറിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മാന്നാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മധു പുഴയോരം അദ്ധ്യക്ഷനായി. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.വേണുഗോപാൽ, ടി.എസ് ഷെഫീക്ക്, ഹരി കുട്ടമ്പേരൂർ, അൻസിൽ അസീസ്, ചിത്രാ എം.നായർ, എം.പി കല്ല്യാണ കൃഷ്ണൻ, അഡ്വ.കെ.സന്തോഷ് കുമാർ, അജിത്ത് ആർ.പിള്ള, അസീസ് പടിപ്പുര, ശ്യാമപ്രസാദ്, വി.കെ ഉണ്ണികൃഷ്ണൻ, ഹാഷിം ജലാൽ, ബിജു കണ്ണാടിശ്ശേരിൽ, ഹാഷിം, ഹരിദാസ് കിം കോട്ടേജ്, മത്തായി, ജോയി ഊട്ടുപറമ്പിൽ, സിന്ധു പ്രശോഭ്, പ്രദീപ് തെള്ളിക്കിഴക്കേതിൽ എന്നിവർ സംസാരിച്ചു.