ഹരിപ്പാട്: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പളളി ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷംസുദീൻ കായിപ്പുറം ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ജി.എസ് സജീവൻ, രാജേഷ് കുട്ടൻ, ഡി.സി.സി സെക്രട്ടറി ഡി.കാശിനാഥൻ, യു.ഡി.എഫ് കൺവീനർ ബാബുക്കുട്ടൻ, ഡി.സി.സി അംഗങ്ങളായ കെ.രാജീവൻ,പി.കെ രാജേന്ദ്രൻ,യുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്യാംകുമാർ, മെമ്പർമാരായ മൈമൂനത് ഫഹത്, പ്രസീദ സുധീർ, എൻ.രവി, ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.