ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 4146-ാം നമ്പർ വട്ടച്ചാൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാർഷികോത്സവം ഇന്ന് സമാപിക്കും. രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് ഗുരുപൂജ, 9ന് കൂട്ടമൃത്യുഞ്ജയഹോമം,ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 4 ന് പത്തിയൂർ ശശികുമാറിന്റെ പ്രഭാഷണം. രാത്രി 8.30ന് നാടകം.