അമ്പലപ്പുഴ: കഞ്ഞിപ്പാടം ദർശനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് 14 ന് കഞ്ഞിപ്പാടം ഗവ. എൽ.പി സ്കൂളിലാണ് മത്സരം. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും ക്യാഷ് അവാർഡും നൽകും. മത്സരത്തിൽ പങ്കെടുക്കേണ്ട ടീമുകൾ നാളെ വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400483525,9895383410.