ഹരിപ്പാട്: സംസ്ഥാന സർക്കാർ പെൻഷൻകാർക്കും ജീവനക്കാർക്കും ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹൻ ദാസ് ആവശ്യപ്പെട്ടു. പെൻഷണേഴ്സ് സംഘ് കാർത്തികപള്ളി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലുക്ക് പ്രസിഡന്റ് മുത്തുകൃഷ്ണൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി മുത്തു കൃഷ്ണൻ.കെ (പ്രസിഡന്റ്), സുകുമാരപിള്ള.ജി (സെക്രട്ടറി), അരവിന്ദാക്ഷകൈമൾ (ട്രഷറർ), എന്നിവർ ഉൾപ്പെട്ട കമ്മറ്റിയെ തിരഞ്ഞെടുത്തു. സമാപന സഭയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ, ബി.എം.എസ് സംസ്ഥാന സമിതിയംഗം എ.പ്രകാശ്, ജില്ലാ സെക്രട്ടറി എസ്.എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.