തുറവൂർ : സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള വിഹിതം വർദ്ധിപ്പിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.എസ്.ടി.എ) തുറവൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.തുറവൂർ വെസ്റ്റ് യു.പി.സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.അനിത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.ആർ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.ആർ. ഗിരീഷ്(പ്രസിഡന്റ്),പി.ദിനൂപ്, വൈ.കെ.അനിതകുമാരി,സി. ജീവാനന്ദ്(വൈസ് പ്രസിഡൻ്റുമാർ), പി.തിലകൻ(സെക്രട്ടറി), കെ. കെ.അജയൻ,ടി.ജെ. വിനോദ്,എം.കെ.മാലിനി (ജോയിന്റ് സെക്രട്ടറിമാർ),ബി ഷഫ്ന(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.