ആലപ്പുഴ: കേരള ബാങ്ക് ലോൺ ഡെപ്പോസിറ്റ് കളക്ടേഴ്‌സ് സംയുക്ത സമരസമിതി ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ജില്ലാ ചെയർമാൻ എസ്.വിശ്വകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോൺഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി.വൈ.ജോസ് ലോൺ, ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.അമൃത ദേവൻ, പി.ബി.സിജി, മോഹൻ, സി.എസ്.സുരേഷ്, ചന്ദ്രബാബു, കെ.സി.ജയകുമാർ എന്നിവർ സംസാരിച്ചു.