
മാന്നാർ: അശരണരുടെ അഭയ കേന്ദ്രമായ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ കാരുണ്യ ഹസ്തവുമായി മാന്നാർ ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർത്ഥികളെത്തി. ശ്രീഭുവനേശ്വരി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഭവൻ ദേവാലയത്തിലെത്തിയ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്. സ്ഥാപനത്തിന്റെ ഡയറക്ടർ ഗംഗാധരൻ കുട്ടികളെ സ്വാഗതം ചെയ്തു. അവർ സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും ദേവാലയത്തിന് കൈമാറി. ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ. ബിനു, ഹൈസ്കൂൾ പ്രിൻസിപ്പൽ അനിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമേശ് കുമാർ , അദ്ധ്യാപകൻ അനിൽ പ്രസാദ്. എൻ.എസ്.എസ് ലീഡർ സന്ദീപ്, ദേവാലയം പി.ആർ.ഒ കല്ലാർമദനൻ, ജയശ്രി എന്നിവർ സംസാരിച്ചു .