ചേർത്തല:എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584ാം നമ്പർ ശാഖയിലെ നാലാം നമ്പർ മഹാകവി കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ശ്രീനാരായണ ദർശന പഠന കേന്ദ്രം ഡയറക്ടർ മനോജ് മാവുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി ഇ.എസ്.ശശിധരൻ സംഘടനാ സന്ദേശം നൽകി.കൺവീനർ രാജീവ് ഗോപാലൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൺവീനർ ഉദയപ്പൻ സ്വാഗതവും ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം പ്രസാദ് പേരേച്ചിറ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാജീവ് ഗോപാലൻ (കൺവീനർ),ഉദയപ്പൻ,ഉഷ സിദ്ധാർത്ഥൻ (ജോയിന്റ് കൺവീനേഴ്സ്)എന്നിവരേയും തിരഞ്ഞെടുത്തു.