
ചാരുംമൂട് : സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാരുംമൂട് മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് മണ്ഡലം സെക്രട്ടറി എം. മുഹമ്മദ് അലി, വി. കുട്ടപ്പൻ,വി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. പാലമേലിൽ പി.തുളസീധരൻ, കെ.കൃഷ്ണൻകുട്ടി, നൗഷാദ് അസീസ്, ആർ.ഉത്തമൻ, മിഴ്സ സലീം എന്നിവരും താമരക്കുളത്ത് ജി.വിജയൻ,റെജി, ഷാനവാസ്, ശിവൻ എന്നിവരും വള്ളികുന്നത്ത് ബി.അനിൽകുമാർ, ഡി.രോഹിണി, ശിവരാമ പിള്ള,സലിം പനത്താഴ, കെ.ജയമോഹനൻ, എസ്.മോഹനൻ പിള്ള എന്നിവരും നേതൃത്വം നൽകി.