
ചേർത്തല:അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 2കെ 25ന്റെ ബ്രോഷർ പ്രകാശനം സിനിമാ താരം അനൂപ് ചന്ദ്രൻ,പബ്ലിസിറ്റി കൺവീനർ രമേഷ് സേവ്യറിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു. സംഘാടക സമിതി അംഗങ്ങളായ ഫിനാൻസ് കൺവീനർ പി.വി.ജോൺസൺ,റിസപ്ഷൻ കൺവീനർ ആഷ്ലി കൊച്ചിക്കാരൻ, വോളണ്ടിയർ കൺവീനർ അനിൽ ജോസ്,സി.എം.മാർട്ടിൻ,എൻ.എ.സി.എസ് സെക്രട്ടറി ഗിരീഷ് മഠത്തിൽ,ട്രഷറർ ബിജു പീറ്റർ,ഭരണ സമിതി അംഗങ്ങളായ ടി.സി.ജോസ് കുഞ്ഞ്,ഷാജി വാവച്ചൻ,പഞ്ചായത്ത് അംഗം ഡൈനീ ഫ്രാൻസിസ്, അൽഫോൻസാ മിനി,കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 29,30,31 തീയതികളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 29ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൃഷി മന്ത്രി പി.പ്രസാദും, 30 ലെ സമ്മേളനം ബസിലിക്ക റെക്ടർ യേശുദാസ് കാട്ടുങ്കൽ തയ്യിലും,31 ലെ സംസ്‌കാരിക സമ്മേളനം എം.പി.വേണുഗോപാലും ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ബാബു ആന്റണി,ചെയർമാൻ സുരേഷ് ജോസഫ് എന്നിവർ അറിയിച്ചു.