
വള്ളികുന്നം: അന്ധ വിശ്വാസത്തിനും അനാചാരങ്ങൾക്കും അസമത്വത്തിനുമെതിരെ തൂലിക പടവാളാക്കിയ വിപ്ലവകാരിയാണ് തോപ്പിൽ ഭാസിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വള്ളികുന്നത്ത് നടന്ന തോപ്പിൽ ഭാസി അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി, ബി.അനിൽകുമാർ , കെ.എൻ.ശിവരാമപിള്ള , സലിം പനത്താ , എസ്.മോഹനൻ പിള്ള,പി.ഷാജി,ഗീതാ മധു, കെ.വിജയൻ, മനോജ് കീപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.