a

മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്ന ഗുരുനിത്യ ചൈതന്യ യതി ജന്മശതാബ്ദി സമ്മേളനം വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ ബാബു അദ്ധ്യക്ഷനായി. യോഗത്തിൽ നിത്യഗുരുവിന്റെ ശിഷ്യരും സുഹൃത്തുക്കളുമായ സ്വാമി മുക്തനാന്ദ യതി, ജോർജ് തഴക്കര, ഡോ.ആർ.സുഭാഷ്, സുഗതാ പ്രമോദ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന സെക്രട്ടറി കെ.കെ കൃഷ്ണകുമാർ, ഗുരുദർശന മീമാംസ സമിതി പ്രസിഡന്റ്‌ അഡ്വ.കെ.സുരേഷ്‌കുമാർ, ശ്രീനാരായണ സാംസ്‌കാരിക സമിതി മാവേലിക്കര യൂണിറ്റ് സെക്രട്ടറി വി.വി അനിമോൻ, മാസ്റ്റർ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമിതി ട്രഷറർ ഡോ.പി.ബി സതീഷ്ബാബു സ്വാഗതവും ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കോർഡിനേറ്റർ ഡോ.ഷേർലി പി.ആനന്ദ് നന്ദിയും പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രകലാ ക്യാമ്പ് പ്രശസ്ത ചിത്രകാരൻ പാർത്ഥസാരഥി വർമ്മ ചിത്രകാരനായ അനിൽകുമാറിന് ക്യാൻവാസ് കൈമാറി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 16 പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്തു. രാവിലെ നടന്ന സംഗീത സദസ്സിന് കായംകുളം ബാബു, സുബ്രഹ്മണ്യ ശർമ, മംഗളം കൃഷ്ണമുർത്തി എന്നിവർ നേതൃത്വം നൽകി.