photo

ചേർത്തല: ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 92-ാം മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കൊടിക്കയർ പദയാത്രികർക്കുള്ള പീതാംബര ദീക്ഷ നൽകി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് ഉദ്ഘാടനം ചെയ്തു.കൺവീനർ കെ.ആർ.രാജു അദ്ധ്യക്ഷത വഹിച്ചു.
23 ന് കളവംകോടം ശക്തീശ്വം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കൊടിക്കയർ പദയാത്ര 29 ന് ശിവഗിരിയിൽ എത്തിച്ചേരും.കൺവീനർ ആർ.ഭദ്രൻ,പി.എം. പുഷ്‌കരൻ പുത്തൻകാവ്,വി.എ.കാർത്തികേയൻ,സൈജു,ജയധരൻ തിരുനല്ലൂർ, ജിതിൻ ജയൻ എന്നിവർ സംസാരിച്ചു.