കായംകുളം : ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ പ്രയാർ വായനശാല - കിണറുമുക്ക് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.ജെ.പി കായംകുളം മണ്ഡലം വൈസ് പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.
ടി.കെ കൃഷ്ണകുമാർ,പ്രശാന്ത് രാജേന്ദ്രൻ, കെ പ്രസാദ്, ടി ശ്രീലത, സെക്രട്ടറി ജയചന്ദ്രൻ പിള്ള, ഋഷി വി.നാഥ്,സുമേഷ്, സുനിൽകുമാർ, മനോജ് രഞ്ജിത്, ലിബു, സുനിൽ സജീവ് തുടങ്ങിയവർ സംസാരിച്ചു.