അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ അപര്യാപ്‌തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഇന്ന് വൈകുന്നേരം നാലുമണിക്ക് ജനകീയ ജഗ്രതാസമിതിയുടെ നേതൃത്വത്തിൽ പിച്ചച്ചട്ടി സമരം സംഘടിപ്പിക്കുമെന്ന്
ജാഗ്രതാ സമിതി പ്രസിഡന്റ് എം.സജിമോൻ, സെക്രട്ടറിമാരായ സദറുദ്ദീൻ, അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ.എ. കുഴിവേലി, വൈസ് പ്രസിഡൻ്റ് ശ്രീകല ഗോപി, യു.എം .കബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.