ആലപ്പുഴ : വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം, എസ്.ഗോപകുമാർ, ശ്രീജ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൾ ഹാദി ഹസൻ, മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.