ആലപ്പുഴ: വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെ കേരള സർവോദയ മണ്ഡലം ജില്ലാകമ്മിറ്റിയുടെയും ജില്ലാ മിത്രമണ്ഡലത്തിന്റെയും വിവിധ ഗാന്ധിയൻ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ശവക്കോട്ട പാലത്തിനടുത്ത് പവർഹൗസിന് മുന്നിൽ ഇന്ന് രാവിലെ 10 മുതൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സർവോദയ മണ്ഡലം ജില്ലാ ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ അറിയിച്ചു.