കായംകുളം :സി.പി.എം കായംകുളം ഏരിയ സമ്മേളനം 12,13,16 തീയതികളിൽ കായംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
263 ബ്രാഞ്ച് സമ്മേളനങ്ങളും 14 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു.12,13 തീയതികളിൽ പ്രതിനിധി സമ്മേളനം കാദിശാപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. 12 ന് രാവിലെ 9 ന് ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പ്രസാദ്, കെ.എച്ച്. ബാബുജാൻ, എം.സത്യപാലൻ, ജി.ഹരിശങ്കർ,എ. മഹേന്ദ്രൻ എന്നിവർ പങ്കെടുക്കും. 16ന് വൈകിട്ട് 4ന് റെഡ് വോളണ്ടിയർ മാർച്ചും പൊതുസമ്മേളനവും നടക്കും.എൽമെക്സ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം മുൻമന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.സി.എസ്. സുജാത, സജി ചെറിയാൻ,ആർ.നാസർ,കെ.എച്ച്.ബാബുജാൻ,എ.മഹേന്ദ്രൻ,യു.പ്രതിഭ എം.എൽ.എ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ,സ്വാഗത സംഘ ഭാരവാഹികളായ
ജി.ശ്രീനിവാസൻ,പി ശശികല,ആർ.മധു,ഐ റഫീഖ് എന്നിവർ പങ്കെടുത്തു.