gfdgd

ആലപ്പുഴ : കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുരിക്കൻ അനുസ്മരണം സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. രാജു കുന്നക്കാട്ട് അനുസ്മരണ പ്രഭാഷണവും കന്നട കവി ലക്ഷ്മണറാവു മുഖ്യ പ്രഭാഷണവും നടത്തി. വടയക്കണ്ടി നാരായൻ,അഡ്വ. കാട്ടാക്കട അനിൽ,ഡോ. ജേക്കബ് സാംസൺ, ഡോ. സുമ സിറിയക്, പ്രൊഫ.പി.വി.ഷീന,സുനിൽ കുന്നപ്പള്ളി, വട്ടപ്പാറ രവി, ഫിലിപ്പോസ് തത്തംപള്ളി, നിർമല ജയിംസ്, രാമകൃഷ്ണൻ അടൂർ, സാം സി.ജോൺ, എ. ജി. മാത്യൂസ്, പി. ടി. ജേക്കബ്, ഗിരിജൻ ആചാരി,ജെസി ജോർജ്, സുജിത സാദത്ത്, തുടങ്ങിയവർ സംസാരിച്ചു.