ചേർത്തല:കനാൽ സംരക്ഷണത്തിന്റെ ഭാഗമായി 30,31 തീയതികളിൽ കനാൽ ഫെസ്റ്റ് നടക്കും. ഇതിന്റെ വിജയത്തിനായി മന്ത്രി പി.പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് വൈകിട്ട് 4ന് സംഘാടക സമിതി യോഗം ചേരും.മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേരുന്ന യോഗത്തിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും.