ആലപ്പുഴ: നഗരത്തിലെ പ്രധാന ആഘോഷമായ മുല്ലയ്ക്കൽ ചിറപ്പിന് വഴിയോരക്കടകൾ പ്രവർത്തിക്കുന്നതിന് നഗരസഭ ലേല നടപടികൾ ആരംഭിച്ചു. ഇന്നലെ വരെ 35കടകൾ ലേലം ചെയ്ത ഇനത്തിൽ 36ലക്ഷംരൂപയുടെ വരുമാനം നഗരസഭക്ക് ലഭിച്ചു. ശേഷിച്ച കടകൾ സ്പോട്ട് ലേലത്തിലൂടെയും നൽകും. ഇത്തവണ അരക്കോടിയിലധികം രൂപയാണ് ചിറപ്പിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ബീച്ചിലെ അക്വാമറൈൻ പ്രദർശനത്തിന് അനുമതി നൽകുന്നതിലൂടെ അരക്കോടിയിലധികം രൂപയും പ്രതീക്ഷിക്കുന്നു. ചിറപ്പ് കാലത്തേക്ക് കടയുടെ മുൻ ഭാഗത്തേക്ക് 16,000രൂപ കടയുടമ നഗരസഭക്ക് നൽകണം. ഇതിനെതിരെ ലേലം ഒഴിവാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് 11വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു.
ഒരു മീറ്ററിന് 16,000രൂപ വാടകയും
18ശതമാനം ജി.എസ്.ടിയും
എട്ട് പതിറ്റാണ്ടായി ചിറപ്പ് കാലത്ത് വഴിയര കച്ചവടത്തിനായി നിരത്ത് നഗരസഭയാണ് ലേലം ചെയ്യാറുള്ളത്
സീറോ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള റോഡിന്റെ ഇരു വശവും ആണ് കടകൾക്ക് അനുമതി
റോഡിന്റെ അതിർത്തികഴിഞ്ഞ് ഒരുമീറ്റർ നീളത്തിൽ കടച്ചവടാനുമതി നൽകുന്നതിന് 16,000രൂപ വാടകയും 18ശതമാനം ജി.എസ്.ടിയും നഗരസഭയിലേയ്ക്ക് അടക്കണം
ഇതുവരെ ലേലം നടന്നകടകൾ: 35
ലഭിച്ച ലേലത്തുക: ₹36ലക്ഷം