hhh

ഹരിപ്പാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി ജനറൽ, സംസ്‌കൃതം വിഭാഗങ്ങളിൽ ഓവറോൾ കിരീടം ചൂടി അഭിമാന നേട്ടവുമായി മണ്ണാറശാല യു. പി. സ്കൂൾ . യു. പി ജനറൽ വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും പങ്കെടുത്ത പന്ത്രണ്ട് ഇനങ്ങളിൽ പതിനൊന്നിലും എ ഗ്രേഡ് നേടിയാണ് യു. പി. ജനറൽ വിഭാഗം കിരീടം നേടിയത്. യു.പി വിഭാഗം സംസ്കൃതത്തിൽ പതിമൂന്നാം തവണയും മണ്ണാറശാല യു.പി സ്കൂൾ കിരീടം ചൂടി. പങ്കെടുത്ത 13 ഇനങ്ങളിൽ നാല് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് സംസ്‌കൃതം ഓവറോൾ കിരീടം സ്വന്തമാക്കിയത്. സ്കൂൾ ശതാബ്ദി ആഘോഷം നടക്കുന്ന വേളയിൽ സ്കൂളിന് മികച്ച വിജയം സമ്മാനിച്ച കുട്ടികളെയും അദ്ധ്യാപകരെയും സ്കൂൾ മാനേജർ എം.കെ.പരമേശ്വരൻ നമ്പൂതിരി, ശതാബ്ദി ആഘോഷ സമിതി ജനറൽ കൺവീനർ എസ്. നാഗദാസ്, ജോയിന്റ് ജനറൽ കൺവീനർ എൻ. ജയദേവൻ, പ്രഥമാദ്ധ്യാപിക കെ.എസ്. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് തുടങ്ങിയവർ സംസാരാരിച്ചു.