ഹരിപ്പാട്: കേരള പ്രവാസി സംഘം പള്ളിപ്പാട് മേഖലാ കൺവെൻഷൻ എൻ.ആർ.ഐ കമ്മീഷൻ അംഗം പീറ്റർ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ ഓഫീസർ ബി.കൃഷ്ണകുമാർ ക്ലാസ് നയിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം സൈമൺ എബ്രഹാം, ഏരിയ സെക്രട്ടറി ബിജു മോഹനൻ, ഡീ.സലിം, ടി.കെ കൃഷ്ണൻ, ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു. ക്ഷേമേന്ദ്രൻ അദ്ധ്യക്ഷനായി. ബിജു എബ്രഹാം സ്വാഗതവും ആർ.വിജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബിജു എബ്രഹാം (സെക്രട്ടറി), ക്ഷേമേന്ദ്രൻ (പ്രസിഡന്റ്‌) അബ്ദുൽ റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.