ആലപ്പുഴ: സംസ്ഥാന പൊലീസുമായി ചേർന്ന് രാത്രികാലത്തും സംയുക്ത വാഹനപരിശോന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറെടുക്കുന്നു.
ഇതോടനുബന്ധിച്ചു നടപ്പാക്കേണ്ട കാര്യങ്ങൾ ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയാകും പരിശോധനകൾക്ക് തുടക്കമിടുക. പരിശോധനകൾക്കാവശ്യമായ പുത്തൻസജ്ജീകരണങ്ങളുമായി 46 വാഹനങ്ങൾ കൂടെയെത്തും. ഇതിനുശേഷം പ്രധാന നഗരങ്ങളിലുൾപ്പെടെ എല്ലാ ജില്ലകളിലും വ്യാപക പരിശോധനകളുണ്ടാകും. നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന ശുഷ്‌കമാണ്.