
മുഹമ്മ: സീനിയർ സിറ്റിസൺസ് ഫോറം നേതാജി യൂണിറ്റിന്റെ 19 -ാമത് വാർഷിക സമ്മേളനം മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി.എ. ജുമൈലത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ശശിധരൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി. കെ. മുരളി സ്വാഗതം പറഞ്ഞു .പുന്നപ്ര യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, മണ്ണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉദയമ്മ, വയോജനവേദി രക്ഷധികാരി കെ. കെ. ഉത്തമൻ എന്നിവർ സംസാരിച്ചു . പി.കെ.മുരളി സ്വാഗതവും ചന്ദ്രശേഖരൻ പിള്ള നന്ദിയും പറഞ്ഞു .