kanamanokkoottam

മാന്നാർ: ആടിയും പാടിയും പ്രഛന്നവേഷധാരികളായും 'കൺമണിക്കൂട്ടങ്ങൾ' അരങ്ങ് തകർത്തപ്പോൾ അങ്കണവാടി ജീവനക്കാരും രക്ഷകർത്താക്കളും ഉൾപ്പെട്ട നിറഞ്ഞ സദസ് ആവേശത്തിലായി. മാന്നാർ ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിൽ നിന്നായി 260 ഓളം കുരുന്നുകളാണ് മാന്നാർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലാമേളയായ 'കൺമണിക്കൂട്ടം 2024' ൽ കലാവിരുന്നൊരുക്കിയത്. കലാമേളയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആതിര.ജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ഏബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, രാധാമണി ശശീന്ദ്രൻ, സജു തോമസ്, അജിത്ത് പഴവൂർ, അനീഷ് മണ്ണാരേത്ത്, ശാന്തിനി ബാലകൃഷ്ണൻ, ഐ.സി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ്, സി.ഡി.പി.ഓ സ്വാഹ്നി എസ്.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ഷാജഹാൻ, സി.പി.എം ഏരിയ കമ്മറ്റി സെക്രട്ടറി പി.എൻ ശെൽവരാജൻ എന്നിവർ പ്രസംഗിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ നന്ദിയും പറഞ്ഞു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അവരുടെ ഫോട്ടോ പതിച്ച മൊമെന്റോകൾ സമ്മാനിച്ചു.