ആലപ്പുഴ: പഴവീട് ഗാന്ധിവിലാസം ശ്രീനാരായണ സാംസ്ക്കാരിക സേവന സമിതിയുടെ നേതൃത്വത്തിലുള്ള ഗുരുക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 6ന് ഗണപതിഹോമം, 9ന് ഡോ.വി.പങ്കജാക്ഷൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 10ന് പ്രഭാഷണം, 11.30ന് ഗുരുപൂജ, വൈകിട്ട് കുട്ടികളുടെ കലാപരിപാടികൾ. 12 ന് രാവിലെ 10.30ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠത്തിലെ സ്വാമി ശിവബോധാനന്ദന അനുഗ്രഹപ്രഭാഷണം നടത്തും.