hjj

ഹരിപ്പാട്: ജില്ലയിലെ തൊഴിൽ അന്വേഷകർക്ക് പുതിയ പ്രതീക്ഷ നൽകി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'വിജ്ഞാന ആലപ്പുഴ' പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സജ്ജീകരിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. തൊഴിലന്വേഷകർക്ക് വിവിധ സ്വകാര്യ മേഖലകളിലെ തൊഴിൽ നേടുന്നതിന് ആവശ്യമായ രജിസ്ട്രേഷൻ, മാർഗനിർദേശങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്താണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ശോഭ, ജോൺ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രൻ, എബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുമാരി, ഓമന, സി.എസ്.രഞ്ജിത്ത്, സുധിലാൽ തൃക്കുന്നപ്പുഴ, സ്നേഹ, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.രത്നകുമാർ , സുനു എന്നിവർ സംസാരിച്ചു.